con
കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ്‌ നസിം ചെമ്പകപ്പള്ളിൽ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ്‌ നസിം ചെമ്പകപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ജയപ്രകാശ് കാരാഴ്മ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ.ജോർജ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. മാത്യൂസ് കൂടാരത്തിൽ, യു.എം കബീർ, ഷാജി കുരുമന മനശേരിൽ, കെ.ആർ.ഉണ്ണികൃഷ്ണൻ, ജോസഫ് തുരളിയിൽ, കൃഷ്ണ കുമാർ, തോമസ് രാജൻ, ജിക്കു വർഗീസ്‌, ജിക്കു പുത്തൻകാവ്, കുഞ്ഞ് മുഹമ്മദ് എന്നിവർ സംസാരിച്ചു.