house
വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയന്റെ സിൽവർ ജൂബിലി പദ്ധതിയുടെ ഭാഗമായി ഭവന രഹിതർക്കുള്ള ഗൃഹനിർമ്മാണത്തിന്റെ താക്കോൽദാന കർമ്മം അടൂർ പ്രകാശ് എംപി നിർവ്വഹിക്കുന്നു.

ഏഴംകുളം : വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയന്റെ സിൽവർ ജൂബിലി പദ്ധതിയുടെ ഭാഗമായി ഭവന രഹിതർക്കുള്ള ഗൃഹനിർമ്മാണത്തിന്റെ താക്കോൽദാനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രൊവിൻസ് ചെയർമാൻ അലക്സ് അലക്സാണ്ടർ, പ്രസിഡന്റ് ഫിലിപ്പ് ചാക്കോ, സെക്രട്ടറി പ്രിൻസ് സാമുവൽ, ട്രഷറർ സാബു യോഹന്നാൻ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ ഭവന നിർമ്മാണം പൂർത്തിയാക്കിയത്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ആക്ടിംഗ് ചെയർപേഴ്സൺ ഡോ.വിജയലക്ഷ്മി, ഗ്ലോബൽ പ്രസിഡന്റ് ഗോപാലപിള്ള,കേരള കൗൺസിൽ സെക്രട്ടറി കെ.പി കൃഷ്ണകുമാർ, സൗത്ത് പ്രോവിൻസ് പ്രസിഡണ്ട് പത്മകുമാർ, വിമൻസ് ഫോറം പ്രസിഡന്റ് പ്രൊഫ.ഏലിയാമ്മ ജോർജ്, ഡോ.എം.എസ് സുനിൽ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് താക്കോൽ കൈമാറ്റം നടന്നത്.