boat
ആവണിപ്പാറ ആദിവാസി കോളനി നിവാസികൾക്ക് ഫാ.റിഞ്ചു പി.കോശി ബോട്ട് കൈമാറുന്നു

കോന്നി : ആവണിപ്പാറ ഗിരിജൻ കോളനിയിലെ കുടുംബങ്ങൾക്കായി അച്ചൻ കോവിലാർ മറുകര കടക്കാൻ ഫാ.ഡോ.റിഞ്ചു പി. കോശി ബോട്ട് വാങ്ങി നൽകി. വേനൽകാലത്ത് കോളനിയിലെ 34 കുടുംബങ്ങൾക്ക് അച്ചന്കോവിലാറ്റിലൂടെ മറുകര കടക്കാം. എന്നാൽ കാലവർഷം ആയാൽ അവർക്ക് പുറത്തേക്ക് കടക്കാൻ മാർഗമില്ല. ഇവിടെയുണ്ടായിരുന്ന ബോട്ട് കാലപ്പഴക്കത്തിൽ നശിച്ചുപോയി. വിഷയം തന്റെ യൂട്യൂബ് ചാനൽ കൂടി നൽകിയ സന്ദേശം കേട്ട് പലരും അയച്ചുകൊടുത്ത പണം ഉപയോഗിച്ചാണ് ബോട്ട് വാങ്ങിയത്. കോളനിയിലെ ഊരുമൂപ്പൻ അച്യുതൻ കൃഷ്‌ണൻ, അരുവാപ്പുലം പഞ്ചായത്ത് അംഗം സിന്ധു പി.സന്തോഷ്, ജില്ലാ ട്രൈബൽ ഓഫീസർ സുധീർ സുകുമാരൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബോട്ട്കൈമാറിയത്.