 
തിരുവല്ല: തിരുമൂലപുരം തിരുമൂലവിലാസം യു.പി. സ്കൂളിലെ വിജ്ഞാനോത്സവ വിജയികളെ അനുമോദിച്ചു. വാർഡ് കൗൺസിലർ ജോസ് പഴയിടം അദ്ധ്യക്ഷത വഹിച്ച സമ്മേളനം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ സമിതി ജില്ലാ കൺവീനർ ഡോ.ആർ.വിജയമോഹനൻ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗം ജി.സുനിൽ സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോളി ജോർജ്ജ്, അദ്ധ്യാപകരായ എം.സുബി മാത്യു, ബിൻസി തോമസ്, അഞ്ജു എന്നിവർ സംസാരിച്ചു.