d
d

പത്തനംതിട്ട:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സാംബവർ സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനിസിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ രാമകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മേലൂട് ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.പി.എൻ. പുരുഷോത്തമൻ,സി.എ. രവീന്ദ്രൻ, ബിനുകുമാർ പന്തളം, അനിൽകുമാർ മലയാലപ്പുഴ,സനൽകുമാർ റാന്നി, പ്രീതി രാജേഷ്,വിനോദ് തുവയൂർ, സന്തോഷ് പട്ടേരി,വി.കെ. സത്യാധരൻ,ശശി തുവയൂർ,വി.ആർ. വിശ്വനാഥൻ, ഇ.ഡി. ആനന്ദൻ എന്നിവർ സംസാരിച്ചു.