തിരുവല്ല: കാവുംഭാഗം ഇസ്കോൺ കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി തെക്കേടത്തു കുഴിക്കാട്ട് മേമന ഇല്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റി. കെ.എസ്.ബി.എസ് ട്രസ്റ്റ് ലീഗൽ അഡ്‌വൈസർ അഡ്വ.വി.രാജശേഖർ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ഇസ്കോൺ തിരുവനന്തപുരം പ്രസിഡന്റ് സ്വാമി ഡോ.ജഗത് സാക്ഷിദാസ്, സെക്രട്ടറി സ്വാമി പേശല ഗോപാൽ ദാസ്, ബ്രാഹ്മണസമൂഹം ട്രസ്റ്റ് പ്രസിഡന്റ് എൻ.രാജഗോപാൽ, സെക്രട്ടറി ആർ.ശിവകുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഇന്ന് രാവിലെ 6.30ന് ഗണപതിഹോമം, 7.30ന് കലശപൂജരാത്രി എട്ടിന് ശ്രീഭൂതബലി. ഏപ്രിൽ നാലുവരെ പതിവ് പൂജകൾ. അഞ്ചിന് രാവിലെ 8.30ന് ഉത്സവബലിക്ക് വിളക്കുവയ്പ്പ്, ഉത്സവബലി ദർശനം വൈകിട്ട് 5.15ന് സ്വാമി ഡോ.ജഗത് സാക്ഷിദാസ് പ്രഭാഷണം നടത്തും. 6.15 മുതൽ ഇരുകോൽ പഞ്ചാരിമേളം, 8.20ന് പള്ളിവേട്ട എഴുന്നെള്ളത്ത്. 9ന് സേവ.ആറിന് രാവിലെ 8.30ന് ആറാട്ട് ബലി. 9.30ന് കൊടിയിറക്ക്, ഗരുഡവാഹനം എഴുന്നെള്ളത്ത്. 11.30ന് വലിയ കാണിക്ക തുടർന്ന് ആറാട്ട് സദ്യ. 6.30ന് വിശേഷാൽ ദീപാരാധന.