റാന്നി:നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ എം.റ്റി.എൽ.പി.എസ് പ്രവേശന കവാട കോൺക്രീറ്റ് പാതയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി നിർവഹിച്ചു. വാർഡ് മെമ്പർ റെജി വാലുപുരയിടത്തിന്റെ അദ്ധ്യക്ഷതയിൽ റവ.എ.ഏബ്രഹാം, റവ.രാജ് ഏലിയാസ് വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നിറംപ്ലാക്കൽ, ജോർജ് ജോസഫ് അറയ്ക്കമണ്ണിൽ, കെ.സി.മാത്യ, പി.ടി.എ.പ്രസിഡന്റ് പി.ജെ.ജോയി, പഞ്ചായത്ത് മെമ്പർമാരായ റോസമ്മ മാത്യു, സോണിയാ മനോജ്, ഓമന പ്രസന്നൻ, എന്നിവർ പ്രസംഗിച്ചു.ഹെഡ് മിസ്ട്രസ് ഗ്രേസിയമ്മ നന്ദി പറഞ്ഞു.