31-catholicate-award
കാതോലിക്കേറ്റ് കോളേജ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് ഓർത്തഡോക്‌സ് ക്രിസ്ത്യൻ അസോസിയേഷൻ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള കാതോലിക്കേറ്റ് അവാർഡുകൾ സമ്മാനിക്കുന്ന ചടങ്ങ് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് ഓർത്തഡോക്‌സ് ക്രിസ്ത്യൻ അസോസിയേഷൻ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള കാതോലിക്കേറ്റ് അവാർഡുകൾ സമ്മാനിച്ചു. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു. കോളേജ് റസിഡന്റ് മാനേജർ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. എം.ഒ.സി കോളേജുകളുടെ മാനേജർ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തി. മികച്ച ശാസ്ത്രജ്ഞനുള്ള .പുത്തൻകാവ് മാർ പീലക്‌സിനോസ് പുരസ്‌കാരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ ഡോ.സാബു തോമസിനും മികച്ച അദ്ധ്യാപകർക്കുള്ള ദാനിയേൽ മാർ പീലക്‌സിനോസ് പുരസ്‌കാരം ആലുവ യുസി കോളേജ് പ്രിൻസിപ്പൽ ഡോ. താര കെ.സൈമണിനും, മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് ജോഷി കുര്യനുംനൽകി. കോളേജ് പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മൻ,ഡോ.സുനിൽ ജേക്കബ്,ഫാ.എം.ഒ ജോൺ, അഡ്വ. ബിജു ഉമ്മൻ, റവ.ഫാ. ജോൺസൺ കല്ലിട്ടതിൽ, കെ.വി ജേക്കബ്, ഡോ.ജെനി മേരി മാത്യു, പ്രോഗ്രാം കൺവീനർ ഡോ. ശൈനോഹന്ന വർഗീസ് തുടങ്ങിയവർ സംസാരിച്ചു.