
പത്തനംതിട്ട: മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിന്റെ കലാജാഥ പര്യടനം തുടരുന്നു. കാതോലിക്കേറ്റ് കോളേജിൽ സ്വാഗത സംഘം ജനറൽ കൺവീനർ ശരത് ശശിധരൻ ഫ്‌ളാഗ് ഓഫ് ചെയ്തു.. പരുമല ഡി.ബി കോളേജ്, തിരുവല്ല മാർത്തോമ കോളേജ്, തിരുവല്ല ബസ് സ്റ്റാൻഡ്, കോഴഞ്ചേരി സെന്റ്. തോമസ് കോളേജ്, കോഴഞ്ചേരി ബസ് സ്റ്റാൻഡ്, റാന്നി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഇന്നലെ പര്യടനം നടത്തിയത്. നാളെ രാവിലെ കോന്നിയിൽ നിന്നാരംഭിക്കുന്ന കലാജാഥ വൈകിട്ട് ആറ് മണിക്ക് പത്തനംതിട്ട നഗരത്തിൽ സമാപിക്കും.