അടൂർ: പാലമേൽ പഞ്ചായത്തിലെ ആദ്യകാല ബി.ജെ.പി സംഘാടകനും നൂറനാട് വികസന സമിതി ചെയർമാനും, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗവു പള്ളിക്കൽ ശ്രീപൂർണേശ്വരി ക്ഷേത്രം പ്രസിഡന്റും നൂറനാട് വിവേക് വിദ്യാപീഠം സ്ഥാപകനുമായിരുന്ന അന്തരിച്ച നൂറനാട് ടി.പുഷ്പാംഗദന്റെ അനുസ്മരണം ശനിയാഴ്ച രാവിലെ 11 ന് അടൂർ മിത്രപുരം കസ്തൂർബ ഗാന്ധിഭവനിൽ കേരള ക്ഷേത്ര സമന്വയ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കും. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.എസ്.എൻ.ഡി.പി യോഗം മുൻ ജനറൽസെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ അനുസ്മരണ പ്രഭാഷണം നടത്തും.ഡോ.പുനലൂർ സോമരാജൻ മുഖ്യ അതിഥിയാകും.കേരള ക്ഷേത്ര സമന്വയ സമിതി സംസ്ഥാന പ്രസിഡന്റ് ആലംകോട് ദാനശീലൻ അദ്ധ്യക്ഷത വഹിക്കും. കുടശനാട് മുരളി ആമുഖ പ്രഭാഷണം നടത്തും. കാരക്കൽ രാജൻ തന്ത്രി, എ.പി സന്തോഷ്, അഡ്വ.പന്തളം പ്രതാപൻ, പഴകുളം ശിവദാസൻ ,അടൂർ പ്രദീപ്കുമാർ, തുടങ്ങിയവർ പ്രസംഗിക്കും. ജീവകാരുണ്യ പ്രവർത്തകയായ ഡോ.എം.എസ് സുനിലിന് ടി.പുഷ്പാംഗദൻ സ്മാരക അവാർഡ് നൽകും.