പ്രമാടം: വെട്ടൂർ മഹാവിഷ്ണുക്ഷേത്ര കടവിലെ മീൻപിടിത്തം നിരോധിക്കണമെന്ന് ക്ഷേത്രം ഭരണ സമിതി ആവശ്യപ്പെട്ടു. ആചാരങ്ങളുടെ ഭാഗമായി മീനൂട്ട്, ബലിതർപ്പണം, പിതൃപൂജ എന്നിവ ഈ കടവിലാണ് നടക്കുന്നത്.

ധാരാളം മീനുകൾ ഇവിടെയുണ്ട്. ഇവയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.