അടൂർ: പഴകുളം മേട്ടുപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ധീരദേശാഭിമാനി വേലുത്തമ്പിദളവയെ അനുസ്മരിച്ചു. 'നവരസ' സംസ്ഥാന രക്ഷാധികാരി കുടശനാട് മുരളിയു ഉദ്ഘാടനം ചെയ്തു. കലാ സാംസ്കാരിക വേദി കൺവീനർ അർടിസ്റ്റ് പഴകുളം ആന്റണി അദ്ധ്യക്ഷത വഹിച്ചു. ബിജു പനച്ചിവിള, സുരേഷ്ബാബു, മുഹമ്മദ്ഖൈസ്, സിബി, ആർ.രാജേഷ് എന്നിവർ സംസാരിച്ചു. വേലുത്തമ്പിയുടെ ജീവചരിത്രഗ്രന്ഥം വായിച്ചു ചർച്ച ചെയ്തു.ധീരനായകന്റെ വീര മൃത്യുവിന്റെ അന്ത്യരംഗം എകാഭിനയമായി ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ്‌ അവതരിപ്പിച്ചത് കാണികളിൽ സ്വാതന്ത്ര്യപോരാട്ട വീര്യംപകർന്നു.