school-

കോന്നി: .ജനകീയാസൂത്രണ സിൽവർ ജൂബിലി സ്മാരകമായി കേരള എൻ.ജി.ഒ യൂണിയൻ കോന്നി ഗവ.എൽ.പി.സ്കൂളിൽ നിർമ്മിച്ച പ്രവേശന കവാടം കെ.യു. ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എൻ.ജി. ഒ യുണിയൻ ജില്ലാ പ്രസിഡന്റ് എസ്.ബിനു അദ്ധ്യക്ഷത വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ, കെ.ജി.ഉദയകുമാർ, സി.വി.സുരേഷ് കുമാർ, എസ്.ജ്യോതിഷ്, എസ്.സന്തോഷ് കുമാർ, പേരൂർ സുനിൽ, പ്രഥമാദ്ധ്യാപിക പി.സുജ, ഡി.സുഗതൻ, സംസ്ഥാന കമ്മിറ്റി അംഗം മാത്യു.എം.അലക്സ്, ജില്ലാ ട്രഷറർ ജി.ബിനുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.