ഇലവുംതിട്ട: ഇലവുംതിട്ട മലനടയിലെ അശ്വതി മഹോത്സവം ഏപ്രിൽ 1,2,3 തീയതികളിൽ നടക്കും, ഏപ്രിൽ ഒന്നിന് വെളുപ്പിന് പതിവ് പൂജകൾ, 8.30ന് ഭാഗവത പാരായണം, 12മുതൽ നേർച്ചക്കഞ്ഞി വിതരണം 7.30ന് വിൽപ്പാട്ട്, 8.30ന് ഗാനമേള, ഏപ്രിൽ 2ശനി, വെളുപ്പിന് പതിവ് പൂജകൾ, 12ന് നേർച്ചക്കഞ്ഞി വിതരണം ,6ന് വയലിൽ ഫ്യൂഷൻ,7.30ന് ചാക്യാർ കൂത്ത്,ഏപ്രിൽ മൂന്നിന് വെളുപ്പിന് പതിവ് പൂജകൾ, 7.30ന് ചെണ്ടമേളം, 8.30ന് ഭാഗവത പാരായണം, ഉച്ചക്ക് 12ന് ഓട്ടം തുള്ളൽ, 2.30ന് ഇലവുംതിട്ട ദേവീക്ഷേത്രത്തിൽ നിന്നും ജീവിത എഴുന്നെള്ളത്തും മലനടയിൽ സ്വീകരണവും ,മൂന്നിന് തൃശൂർ എസ്.എസ് സംഘത്തിന്റെ 'പുലികളി, 3.30ന് , 5ന് കെട്ടുകാഴ്ച, 6ന് ജീവിത തിരിച്ചെഴുന്നെള്ളത്ത്, 6.30ന് ആകാശദീപക്കാഴ്ച, 7.30ന് കഥാപ്രസംഗം,രാത്രി 9ന് ഗാനമേള.