waste-
കരികുളം വനമേഖലയിൽ റോഡിൽ തള്ളിയിരിക്കുന്നു മാലിന്യം

റാന്നി: റാന്നി - അത്തിക്കയം റോഡിൽ കരികുളം സംരക്ഷിത വനമേഖലയിൽ പ്ലാസ്റ്റിക് കവറുകളിൽ കെട്ടി മാലിന്യങ്ങൾ തള്ളുന്നതായി പരാതി. വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളുന്ന മാലിന്യങ്ങൾ പലപ്പോഴും റോഡിലേക്കാണ് വീഴുന്നത്. വനമേഖലയുടെ തുടക്കത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ല. കൂടുതൽ കാമറകൾ സ്ഥാപിച്ചാലെ കുറ്റക്കാരെ കണ്ടെത്താനാകു.