പന്തളം: കെ - റെയിൽ കല്ലിടീൽ ഇന്നലെ നടക്കുമെന്ന പ്രതീക്ഷയിൽ പ്രതിരോധിക്കാനുറച്ച് നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ മൂടിയൂർക്കോണം വെള്ളാപ്പള്ളിൽ ജംഗ്ഷനിൽ തടിച്ചുകൂടി. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനു ശേഷം കെ - റെയിൽ അധികാരികൾ എത്താത്തതിനെ തുടർന്ന് പ്രവർത്തകർ പിരിഞ്ഞു പോയി പന്തളത്ത് രൂപീകരിച്ച യു.ഡി.എഫ് കെ - റെയിൽ സമരസമിതി കൺവീനർ കെ. .ആർ.വിജയകുമാർ, ചെയർമാൻ വി.എം അലക്‌സാണ്ടർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വേണുകുമാരൻ നായർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി.അനിൽകുമാർ, സോളമൻ വരവുകാലായിൽ, കോശി കെ.മാത്യു, എം.എൻ സുരേന്ദ്രൻ ,സുകുമാരപിള്ള ,കുട്ടൻ നായർ, ശാന്താ രാജു തുടങ്ങിയവർ നേതൃത്വം നൽകി.