റാന്നി : പമ്പാനദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മുണ്ടക്കയം എന്തായാർ ചിറ്റേതിൽ തറയിൽ ബിജുവിന്റെ മകൻ നിധിൻ (19)ആണ് മരിച്ചത്. താമസ സ്ഥലത്തിന് സമീപമുള്ള കുളിക്കടവിൽ കഴിഞ്ഞദിവസം വൈകിട്ട് ആറരയോടെ കുളിക്കാനിറങ്ങിയതാണ്.നേരം വൈകിയിട്ടും കാണാതായതോടെ നടത്തിയ തെരച്ചിലിൽ നദിയുടെ കരയിൽ വസ്ത്രങ്ങൾ കണ്ട് .നദിയിൽ തെരച്ചിൽ നടത്തുകയായിരുന്നു.