ചെങ്ങന്നൂർ: മാറുന്ന പുതിയ സാഹചര്യങ്ങളിൽ വിവിധ മേഖലകൾ വച്ചുപുലർത്തേണ്ട നവ കാഴ്ചപ്പാടുകളെക്കുറിച്ച് പ്രൊവിഡൻസ് സ്കൂൾ ഒഫ് ബിസിനസ് കോൺക്ലെവ് നടത്തി. സിവിൽ എവിയേഷൻ മുൻ സെക്രട്ടറി റോയ് പോൾ , റവ.ഡോ. എബ്രഹാം മുളമ്മൂട്ടിൽ, ഡോ. റോയ് കള്ളിവയലിൽ, സിവിൽസ് കഫെ ഡയറക്ടർമാരായ അരുൺ , രമ്യ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കോളേജ് ചെയർപേഴ്സൺ മറിയാമ്മ ജോർജ്, എക്സിക്യൂട്ടീവ് ഡയറക്ടർ നിതിൻ, പ്രിൻസിപ്പൽ ഡോ. സന്തോഷ്‌ സൈമൺ, പി.എസ്.ബി ഡയറക്ടർ ഡോ. സ്മാർട്ടി മുകുന്ദൻ എന്നിവർ പങ്കെടുത്തു.