 
തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 13 മുതൽ 17 വരെ നടക്കുന്ന മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ ഭൂമി പൂജയും കാൽനാട്ട് കർമ്മവും നടത്തി. മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നഗറിൽ കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ രാജേഷ്‌കുമാർ, അനിൽ ചക്രപാണി, പ്രസന്നകുമാർ, മനോജ് ഗോപാൽ, ബിജു മേത്താനം, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.എൻ.രവീന്ദ്രൻ, കെ.കെ.രവി, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി സുധാഭായ്, കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ, വൈദികസമിതി കോർഡിനേറ്റർ സുജിത്ത് ശാന്തി, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിശാഖ് പി.സോമൻ, സൈബർസേന കോർഡിനേറ്റർ അവിനാഷ് എ.എം, വിവിധ ശാഖകളിലെ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, പോഷകസംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.