
പത്തനംതിട്ട: കേരളത്തിലെ അഭിഭാഷക ക്ലാർക്കുമാരുടെ തൊഴിൽ നഷ്ടപ്പെടുന്ന രീതിയിൽ നടപ്പാക്കിയ ഇ ഫയലിംഗിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ ഇന്ന് പണിമുടക്കും . ഇ ഫയലിംഗിനൊപ്പം ഫിസിക്കൽ ഫയലിംഗും നിർബന്ധമാക്കുക, തൊഴിൽ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് ജില്ലയിലെ അഭിഭാഷക ക്ലാർക്കുമാർപത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുമ്പിൽ ധർണ നടത്തും. അസോസിയേഷൻ സംസ്ഥാന ട്രഷറർ പി. രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സുരേഷ് അടൂർ അദ്ധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി കെ.കെ. സുരേഷ് അറിയിച്ചു.