മല്ലപ്പള്ളി : നവീകരിച്ച - എഴുമറ്റൂർ - കുളത്തകം- വായ്പൂര് ബസ് സ്റ്റാൻഡ് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഇന്ന് നിർവഹിക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. ഫലകം അനാച്ഛാദനം അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിക്കും ആന്റോ ആന്റണി എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ,രാജു ഏബ്രഹാം, രാജി.പി.രാജപ്പൻ , ബിന്ദു ചന്ദ്രമോഹൻ ,ശോശാമ്മ തോമസ്, ബിനു ജോസഫ് , ശോഭാ മാത്യു എന്നിവർ സംസാരിക്കും. പൊതു മരാമത്ത് അസിസ്റ്റന്റ് എൻജിനീയർ പ്രമോദ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും വൈകിട്ട് 4ന് എഴുമറ്റൂർ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിലാണ് ചടങ്ങു നടക്കുക.