ചെങ്ങന്നൂർ: ടൂറിസത്തിന്റെ ഭാഗമായി ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന വാഗമൺ, പരുന്തുംപാറ ഉല്ലാസയാത്രയ്ക്ക് ഏപ്രിൽ മൂന്നിന് പുലർച്ചെ 5.30ന് തുടക്കംകുറിക്കും.
ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വിനോദസഞ്ചാര മേഖലയാണ് വാഗമൺ. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്. തേയിലത്തോട്ടങ്ങൾ, പുൽത്തകിടികൾ, മഞ്ഞ്, ചോളമലകൾ, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. മൊട്ടക്കുന്നുകളും, പൈൻ മരക്കാടുകളും മറ്റ് പ്രത്യേകതകളാണ്.
വളർന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രമാണ് പരുന്തുംപാറ. . നഗരത്തിന്റെ തിരക്കിൽനിന്നൊഴിഞ്ഞ നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാം. കുറഞ്ഞ ചെലവിലാണ് സർവീസ് നടത്തുന്നത്. ഭക്ഷണം, പ്രവേശന ഫീസ് ഒഴികെ ഒരാൾക്ക് അഞ്ഞൂറു രൂപയാണ് യാത്രാനിരക്ക്. രാവിലെ 5.30ന് ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് രാത്രി 10ന് തിരികെവരുന്ന തരത്തിലാണ് യാത്ര. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: കെ.എസ്. ആർ.ടി.സി ചെങ്ങന്നൂർ 0479-2452352, 9496726515, 9497437656, 9846373247