1
കുന്നന്താനത്ത് കോൺഗ്രസ് മണ്ഡലംകമ്മറ്റി നടത്തിയ ധർണ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : ഇന്ധനവില വർദ്ധനവിനെതിരെ കുന്നന്താനം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ധർണ നടത്തി, കുന്നന്താനത്ത് മാന്താനം ലാലന്റെ അദ്ധ്യക്ഷതയിൽ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു, സി.പി. ഓമനകുമാരി. എബ്രഹാം വർഗീസ് പല്ലാട്ട്, അരുൺബാബു, സൂരജ് മന്മഥൻ, റിദേശ് ആന്റണി, ഷാജി പാമല,പുരുഷോത്തമൻ പിള്ള, വിഷ്ണു എസ്.നാഥ്‌ എന്നിവർ പ്രസംഗിച്ചു