വള്ളിക്കോട് : തൃക്കോവിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവം 6 മുതൽ 15 വരെ നടക്കും. ദശാവതാരചാർത്ത് 3 മുതൽ 13 വരെ നടക്കും. വൈകിട്ട് 5 മുതൽ 8 വരെയാണ് അവതാരചാർത്ത് ദർശനം . 6ന് രാവിലെ 9.45നും 10.30നും മദ്ധ്യേ കൊടിയേറ്റ് . തന്ത്രി കണ്ഠരര് രാജീവര് മുഖ്യ കാർമ്മികത്വം വഹിക്കും. രാത്രി 7മുതൽ ആദ്ധ്യാത്മിക പ്രഭാഷണം. 7ന് അവതാര ചാർത്തിന് ശേഷം ശ്രീഭൂതബലി, അത്താഴപുജ, നടയടയ്ക്കൽ. 8ന് പ്രഭാഷണം. 8ന് രാത്രി 8ന് നാദഘോഷ ലഹരി, 9 മുതൽ 13 വരെ രാത്രി 7 മുതൽ 8 വരെ സേവ. 14ന് വൈകിട്ട് 6.30ന് എതിരേൽപ്പ്, 7 മുതൽ ദീപാരാധന. 9.30 മുതൽ 11.30 വരെ ഗോകുല കലാസന്ധ്യ, രാത്രി 11.45ന് പള്ളിവേട്ട. 15ന് രാവിലെ 7ന് പള്ളിയുണർത്തൽ, 8 മുതൽ വൈകിട്ട് 5 വരെ ഭാഗവത പാരായണം, 10ന് ആറാട്ടുബലി, വൈകിട്ട് 3.30ന് ആറാട്ടെഴുന്നെള്ളത്ത്. 6ന് ആറാട്ട്. 7ന് തിരിച്ചെഴുന്നെള്ളത്തിന് ശേഷം കൊടിയിറക്ക് നടക്കും.