കൊറ്റനാട്: കളമ്പാല എം.ടി എൽ.പി സ്‌കൂളിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ ഇന്ന് മൂന്നിന് പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
സ്‌കൂൾ ലോക്കൽ മാനേജർ റവ.ഏബ്രഹാം പി. മാത്യു അദ്ധ്യക്ഷത വഹിക്കും. ശതാബ്ദി പദ്ധതികളുടെ പ്രകാശനം കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി. സാം നിർവഹിക്കും. എ.ഇ.ഒ സുധാകരൻ ചന്ദ്രത്തിൽ മുഖ്യപ്രഭാഷണം നടത്തും.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രകാശ് ചരളേൽ, ഈപ്പൻ വർഗീസ്, ഗ്രാമപഞ്ചായത്തംഗം ബിനോജ് കുമാർ, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ശോശാമ്മ തോമസ് തുടങ്ങിയവർ പ്രസംഗിക്കും.
1922ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ഒട്ടേറെ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ടെന്ന് ഹെഡ്മിസ്ട്രസ് ബിജി ജോർജ്, പി.ടി.എ പ്രസിഡന്റ് സതീഷ് ഗോപി എന്നിവർ അറിയിച്ചു.