 
തിരുവല്ല: മയക്കുമരുന്നിനെതിരെ സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയായ ജനസഭയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ നിർവഹിച്ചു. പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സിവിൽ പൊലീസ് ഓഫീസർ ശരത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം സോമൻ താമരച്ചാൽ, വാർഡ് മെമ്പർ ജയ ഏബ്രഹാം, സി.ഡി.എസ്. ചെയർപേഴ്സൺ ഗീതാ പ്രസാദ്, ബിന്ദു, ആര്യ എന്നിവർ പ്രസംഗിച്ചു.