അടൂർ: വടക്കടത്തുകാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ നവതിയാഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥികളും ചലച്ചിത്ര സംവിധായകരുമായ മണക്കാല ഗോപാലകൃഷ്ണൻ , വിഷ്ണു മോഹനൻ എന്നിവരെ ആദരിച്ചു. ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം റോഷൻ ജേക്കബ്, പി.ടി.എ.പ്രസിഡന്റ് എൻ.കണ്ണപ്പൻ തുടങ്ങിയവർ പങ്കെടുത്തു.