 
തിരുവല്ല : വിശ്വകർമ്മ വർക്കേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി അഡ്വ. പി. സരസപ്പന്റെ അനുസ്മരണം നടത്തി. ജില്ലാ പ്രസിഡന്റ് മനോജ് കൊച്ചുവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ അയ്യനാട്ട് ഉദ്ഘാടനം ചെയ്തു. ആർട്ടിസാൻസ് മഹിള പ്രതിനിധി ലതിക മുഖ്യപ്രഭാഷണം നടത്തി .ആർട്ടിസാൻസ് പുരസ്‌കാരം വിജയമ്മ ശശിക്ക് നൽകി. പ്രമോദ് തിരുവല്ല, രാജേന്ദ്രൻ കാവുംഭാഗം,ഉഷ രാജേന്ദ്രൻ, ടി. ആർ. ബാലചന്ദ്രൻ, കല്ലംപറമ്പിൽ ഗോപി, പ്രകാശ് ചുമത്ര, സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.