പത്തനംതിട്ട: പങ്കാളിത്ത പെൻഷൻ നടപ്പിലാക്കി ഒൻപത് വർഷങ്ങൾ പൂർത്തിയാക്കുന്ന ഏപ്രിൽ ഒന്നിന് എൻ.ജി.ഒ സംഘ് നടത്തുന്ന കരിദിനാചരണത്തിന്റെ ഭാഗമായി മിനിസിവിൽ സ്റ്റേഷനുമുന്നിൽ നടത്തുന്ന പ്രതിഷേധ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് എം. ആർ. അജിത് കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ് അദ്ധ്യക്ഷത വഹിക്കും. ബി.എം.എസ്. ജില്ലാ പ്രസിഡന്റ് എം. കെ. അരവിന്ദൻ, എൻ.ജി.ഒ. സംഘ് സംസ്ഥാന ജോ.സെക്രട്ടറി എസ്. രാജേഷ്, സംസ്ഥാന കൗൺസിൽ അംഗം പി. അനിൽകുമാർ, ജില്ലാ സെക്രട്ടറി ജി. അനീഷ് ട്രഷറർ എം. രാജേഷ് തുടങ്ങിയവർ സംസാരിക്കും.