തിരുവല്ല: കെ -റെയിൽ വിരുദ്ധ ജനകീയ സമരസമിതിക്ക് പൂർണ പിന്തുണയും സഹായവും നൽകുവാൻ യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോമിൻ ഇട്ടി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ ജേക്കബ് വർഗീസ്, സാന്റോ തട്ടാറയിൽ, ആശിഷ് ഇളകുറ്റൂർ, ജെറി കുളക്കാടൻ, വിഷ്ണു പ്രസാദ്,നിയോജകമണ്ഡലം ഭാരവാഹികളായ, ജിബിൻ കാലായിൽ,അഭിജിത്ത് പാലത്തിങ്കൽ,രഞ്ജിത് പൊന്നപ്പൻ, അമീർ ഷാ,ജോജോ, ഗോകുൽ എന്നിവർ പ്രസംഗിച്ചു.