തിരുവല്ല: കാവുംഭാഗം ഓണംതുരുത്തിൽ ദേവീക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് മുതൽ മൂന്നുവരെ നടക്കും. ഇന്ന് മൂന്നിന് ചെങ്ങന്നൂർ തട്ടാവിള ക്ഷേത്രത്തിൽനിന്ന് വിഗ്രഹഘോഷയാത്ര. കാവുംഭാഗം കരുനാട്ടുകാവ് ക്ഷേത്രത്തിൽ സ്വീകരണത്തിന് ശേഷം താലപ്പൊലിയോടെ വിഗ്രഹം ഓണംതുരുത്തിൽ ക്ഷേത്രത്തിൽ എത്തിക്കും. നാളെ അനുജ്ഞാകലശം, കലശാഭിഷേകം, അധിവാസഹോമം എന്നിവ നടത്തും. മൂന്നിന് രാവിലെ 9.30നും 10.30നും മദ്ധ്യേ തന്ത്രി ജി. ഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പുനഃപ്രതിഷ്ഠ . ഉപദേവതമാരായ ഗണപതി, അന്നപൂർണേശ്വരി, യോഗീശ്വരൻ എന്നീ പ്രതിഷ്ഠകളും നടക്കും. ഉച്ചയ്ക്ക് അന്നദാനം.