തിരുവല്ല: പെൻഷൻ, ശമ്പള പരിഷ്‌കരണ കുടിശിക പുനഃസ്ഥാപിക്കുന്നതിലും മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി വൈകുന്നതിലും പങ്കാളിത്ത പെൻഷൻ നിറുത്തലാക്കുന്നതിലും സർക്കാർ പുലർത്തുന്ന നിസംഗത അവസാനിപ്പിക്കണമെന്ന് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ടൗൺ സെൻട്രൽ യൂണിറ്റ് വാർഷികയോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. പി.എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡന്റ് പ്രൊഫ.എബ്രഹാം തലവടി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എൻ.പി. അന്നമ്മ, ടി.എ.എൻ. ഭട്ടതിരിപ്പാട്, ജോൺസി ചാലക്കുഴി, എൻ.നൈനാൻ, എം.ജെ. ഫിലിപ്പോസ്, പി.സി. ഏലിയാമ്മ, പി.ജെ. രാധാദേവി, മത്തായി ചാക്കോ, കെ.വി. രാജൻ എന്നിവർ പ്രസംഗിച്ചു.