കോന്നി: കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാത്രി 7 ന് തന്ത്രി കുളക്കട താമരശേരി നമ്പിമഠത്തിൽ രമേശ് ഭാനുഭാനു പണ്ടാരത്തിൽ കൊടിയേറ്റ് നിർവഹിക്കും. രാവിലെ 10 ന് സർപ്പക്കാവിൽ നൂറും പാലും, രാത്രി 7. 30 ന് ഡബിൾ തായമ്പകയും 7. 45 ന് ശ്രീഭൂതബലിയും നടക്കും. ഉത്സവം 8 ന് സമാപിക്കും.