
പത്തനംതിട്ട : സ്വയം പ്രതിരോധം സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ വനിതകൾക്കായി സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 764 സ്ത്രീകൾക്ക് ജില്ലയിൽ പരിശീലനം നൽകിക്കഴിഞ്ഞു. കലാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ പ്രവർത്തനങ്ങളും നടന്നിരുന്നത്. പരിപാടിയിൽ വനിതാ പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ബി.ലേഖ, സിൻസി. പി. അസീസ്, പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിനീത എന്നിവർ നേതൃത്വം നൽകി.
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ മുഖ്യപ്രഭാഷണം നടത്തി. ക്രൈംബ്രാഞ്ച്, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഉമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീത്, സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു അനിൽ, കമ്മ്യൂണിറ്റി കൗൺസിലർ ശ്രീജാ മഹേഷ്, കോന്നി സി.ഐ അരുൺ എന്നിവർ പങ്കെടുത്തു.