ചെങ്ങന്നൂർ: എം.സി റോഡിൽ മുളക്കുഴ പാങ്കാവിൽ പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തൃശൂർ വലപ്പാട് പുതിയ വീട്ടിൽ നജീബ് (20) ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന തൃശൂർ ചാഴൂർ കരിപ്പാലംകുളം അജ്മലിനെ (22) ഗുരുതര പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 5.45നായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും എതിർദിശയിൽ കച്ചിയുമായി വന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിൽ കുടുങ്ങിയ ഇരുവരെയും ഫയർഫോഴ്‌സ് സംഘം എത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും നജീബിനെ രക്ഷിക്കാനായില്ല. അപകടത്തിന് കാരണം ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് നിഗമനം.. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു