ചെങ്ങന്നൂർ: നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിപോസ്റ്റിലും കടയിലും ഇടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. വെണ്മണി പുന്തല കല്ലേലിൽ ഷിബുവില്ലയിൽ കെ.കെ .മാത്യുവിന്റെയും ജിഷി മത്തായിയുടെയും മകൻ ഷൈബിൻ മാത്യു (21)വാണ് മരിച്ചത്. പാലാ സെന്റ് ജോസഫ് എൻജിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. 29ന് രാത്രി 11.50നായിരുന്നു അപകടം. കോളേജിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഷൈബിൻ സൃഹൃത്തിനൊപ്പം ബൈക്കിന് പിന്നിലിരുന്ന് തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോയതാണ്. ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും സമീപത്തുളള കടയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് രണ്ടായി തകർന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ ഷൈബിൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ പാലായിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈബിന്റെ സംസ്‌കാരം ഇന്ന് 12ന് പുന്തല മാർത്തോമ്മ പളളി സെമിത്തേരിയിൽ .സഹോദരി :നേഹ.