1
എഴുമറ്റൂർ വായ്പൂര് ബസ്റ്റാന്റ് റോഡിന്റെ ശിലാഫലകം പ്രമോദ് നാരായണൻ എം എൽ എ അനാച്ഛാദനം ചെയ്യുന്നു.

മല്ലപ്പള്ളി: എഴുമറ്റൂർ വായ്പൂര് ബസ് സ്റ്റാൻഡ് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. . പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ അനുമോൾ അഗസ്റ്റിൻ,​ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പ്രമോദ് ചന്ദ്രൻ ,​ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ,​ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്,​ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കെ.വത്സല ,പി .ജെ. രതീഷ് കുമാർ, സാജൻ മാത്യു,അമ്മിണി രാജപ്പൻ,​ സതീഷ് കുമാർ, കൃഷ്ണകുമാർ,​ തോമസ് മത്തായി,സുരേഷ് കുമാർ, വിക്ടർ ടീ തോമസ്,ജിജി വട്ടശ്ശേരിൽ ,ബിജു കരോട്ട് , വർഗീസ് ഉമ്മൻ എന്നിവർ സംസാരിച്ചു.