പന്തളം: കുളനട ഭഗവതീ ക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഇന്ന്' മുതൽ 5 വരെ നടക്കും. ഇന്ന്, രാവിലെ 5.15 ന് അഷ്ടദ്രവ്യ ഗണപതി ഹവനം, 5.30ന് ലളിതാസഹസ്രനാമജപം, 6.30ന് നിറപറ സമർപ്പണം, 8.30 ന് ഭാഗവത പാരായണം, 5.30ന് സോപാന സംഗീതം, 6.20ന് കളഭചാർത്ത്, 7 ന് നൃത്തസന്ധ്യ, 8 ന് ഭക്തിഗാനമേള, 9.30 ന് കളമെഴുത്തും പാട്ടും, തുടർന്നുള്ള എല്ലാ ദിവസവും രാവിലെ 5.15 ന് അഷ്ടദ്രവ്യ ഗണപതിഹവനം, 5.30ന് ലളിതാസഹസ്രനാമജപം, നിറപറ സമർപ്പണം ,കളമെഴുത്തുംപാട്ടും, 2 ന് രാത്രി 7ന് തിരുവാതിര, 8 ന് നൃത്തസന്ധ്യ .3 ന് രാത്രി 7 ന് തിരുവാതിര, 8 ന് നൃത്തസന്ധ്യ, 4 ന് ഉച്ചകഴിഞ്ഞ് 3 ന് ഓട്ടൻതുളളൽ, 5 ന് വേല കളി ,5.30 ന് ഘോഷയാത്ര, 9.30 ന് ഗാനമേള,5ന് രാത്രി 7.30 ന് ഗാനതരംഗം, 9.30 ന് കളമെഴുത്തുംപാട്ടും 11 ന് ഗുരുതി,