01-pdm-k-rail
കെ-റെയിൽ സർവ്വേയ്ക്കും കല്ലിടിലിനും അധികൃതരെത്തും എന്ന പ്രതീക്ഷയിൽ പന്തളം മുടിയൂർക്കോണത്ത് കെ-റയിൽ കടന്നു പോകുന്ന സ്ഥലത്ത് പ്രതിരോധത്തിനായി കോൺഗ്രസ്സ് പ്രവർത്തകർ സംഘടിച്ചപ്പോൾ


പന്തളം: കെ -റെയിൽ സർവ്വേയ്ക്കും കല്ലിടിലിനും അധികൃതരെത്തുമെന്ന അഭ്യൂഹത്തെ തുടർന്ന് പന്തളം മുടിയൂർക്കോണത്ത് പ്രതിരോധത്തിനായി ഇന്നലെ രാവിലെ 9 മുതൽ കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചു. പ്രതിഷേധ പ്രകടനവും പൊതു സമ്മേ ളനവും നടത്തി. സമരസമിതി കൺവീനർ കെ.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു: മണ്ഡലം പ്രസിഡന്റ് വേണുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു . വി.എം അലക്‌സാണ്ടർ,​ മാത്യൂസ് .ബിജു.കോശി,​ കെ മാത്യു.കെ.എൻ രാജൻ,​ രാഹുൽ രാജ് ,​ കൈരളി.പി.പി ,​ജോൺ.റഹിം റാവുത്തർ തുടങ്ങിയവർ പ്രസംഗിച്ചു.