പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 53 പേർ രോഗമുക്തരായി. ജില്ലക്കാരായ 94 പേർ ചികിത്സയിലാണ്. ഇതിൽ 88 പേർ ജില്ലയിലും, ആറു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. കൊവിഡ് ബാധിതരായ രണ്ടു പേർ ഇന്നലെ മരിച്ചു.