1
മണക്കാല ജനശക്തിയിൽ നടന്ന ജനകീയ കൺവെൻഷൻ പി എസ് സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

മണക്കാല:ആയിരക്കണക്കിന് മനുഷ്യർ ശ്രമദാനത്തിലൂടെ കനാൽ നിർമ്മിച്ചതിലൂടെ ജനശക്തി നഗർ ചരിത്രത്തിന്റെ ഭാഗമായെന്ന് പി.എസ്.സുപാൽ എം.എൽ എ പറഞ്ഞു. മണക്കാല ജനശക്തിനഗറിൽ നടന്ന ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇങ്ങനെയുള്ള ഓർമ്മപ്പെടുത്തലുകളാണ് നമ്മുടെ നാടിനെ മുന്നോട്ടുനയിക്കുന്നത് എന്നുള്ളതിൽ സംശയമില്ല.എത്രയോ ആളുകളുടെ അദ്ധ്വാനവും അവരുടെ ചിന്തകളുടെയും പോരാട്ടങ്ങളുടെയും പങ്കാളിത്തത്തിന്റെയും ഫലമാണ് കല്ലട ജലസേചന പദ്ധതി. ജനങ്ങൾ ഈ പദ്ധതിക്കുവേണ്ടി വേണ്ടി വലിയ പോരാട്ടം ഏറ്റെടുത്തു മുന്നോട്ടു പോകുമ്പോൾ ഒരു അധികാരികൾക്കും കണ്ടില്ലെന്ന് നടിക്കുവാൻ സാദ്ധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ജനശക്തി നഗറിൽ ഉചിതമായ സ്മാരകം നിർമ്മിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച എ.പി. ജയൻ പറഞ്ഞു. സംഘാടക സമിതി കൺവീനർ രാജേഷ് മണക്കാല സ്വാഗതം പറഞ്ഞു. സി.പി.ഐ അസി. സെക്രട്ടറി ഡി.സജി, കിസാൻ സഭ സംസ്ഥാന ഭാരവാഹി എൻ. രവിന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സത്യനാഥപണിക്കർ, അജയഘോഷ്, റ്റി. മുരുകേഷ്, സി.പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം അരുൺ കെ എസ് . മണ്ണടി, കിസാൻ സഭ ജില്ലാ സെക്രട്ടറി ജിജി ജോർജ്ജ്, ജില്ലാ പ്രസിഡന്റ് ആർ.രാജേന്ദ്രൻ പിള്ള, സി.പി.ഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, പങ്കജാക്ഷൻ , ശിലസന്തോഷ് , കുറുമ്പക്കരരാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.