ചിറ്റാർ: ചിറ്റാർ ശ്രീകൃഷ്ണപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവവും ഉപദേവതാപ്രതിഷ്ഠയും, രക്ഷസ്, നാഗരാജാവ്, നാഗയക്ഷിയമ്മ, ചിത്രകൂട പ്രതിഷ്ഠയും ചുറ്റമ്പല സമർപ്പണവും ബലിക്കല്ല് പ്രതിഷ്ഠയും ചുറ്റുമതിൽ സമർപ്പണവും ഏപ്രിൽ 5 മുതൽ 10 വരെ നടക്കും .ക്ഷേത്രം തന്ത്രി വാളവക്കോട്ടില്ലത്ത് ഡോ. ദിലീപൻ നാരായണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. 7ന് രാവിലെ 10.40നും 12നും മദ്ധ്യേ ഉപദേവതാ പ്രതിഷ്ഠ. 8ന് രാവിലെ മുതൽ പറയിടീൽ. വൈകിട്ട് ഘോഷയാത്ര. 10ന് പൂയം തിരുവുത്സവം. അന്ന് ചുറ്റമ്പല സമർപ്പണവും ചുറ്റുമതിൽ സമർപ്പണവും പൊതുസമ്മേളനവും നടക്കും.
അഞ്ചിന് പതിവു പൂജകൾ. 6ന് രാവിലെ 6.30 മുതൽ അനുജ്ഞാകലശപൂജ, ബിംബശുദ്ധികലശപൂജ, ജീവകലശപൂജ, നിദ്രാകലശപജ, 8ന് ഭാഗവതപാരായണം. ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 5 മുതൽ ജലോദ്ദരം, 6.30ന് ദീപാരാധന, 8 മുതൽ ഭജന.
7ന് രാവിലെ പതിവുപൂജകൾ. രാവിലെ 10.40നും 12നും മദ്ധ്യേ ഉപദേവതാ പ്രതിഷ്ഠകൾ, തുടർന്ന് സർപ്പ പ്രതിഷ്ഠ, നൂറുംപാലും, പഞ്ചാരിമേളം.
8ന് രാവിലെ പതിവുപൂജകൾ, 10 മുതൽ പറയ്ക്കെഴുന്നെള്ളത്ത്, ഉച്ചയ്ക്ക് 2 ന് അന്നദാനം, വൈകിട്ട് 4 മുതൽ ഘോഷയാത്ര, 7ന് ദീപാരാധന, 8ന് ഭജന.
9ന് രാവിലെ പതിവുപൂജകൾ, 10ന് രാവിലെ 6ന് ഗണപതിഹോമം, 8 ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 4ന് ചുറ്റമ്പലവും ചുറ്റുമതിൽ സമർപ്പണവും പൊതുസമ്മേളനവും . പൊതുസമ്മേളനം അഡ്വ. കെ. യു. ജനീഷ് കകുമാർ എം. എൽ. എ. ഉദ്ഘാടനം ചെയ്യും. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ചുറ്റമ്പല സമർപ്പണം നടത്തും. അഡ്വ. അടൂർ പ്രകാശ് എം. പി. ചുറ്റുമതിൽ സമർപ്പണം നടത്തും. മഹാരാഷ്ട്ര കോലാപ്പൂർ ശ്രീക്ഷേത്ര സിദ്ധഗിരി മഠം പ്രതിനിധി അഡ്വ. കെ. ജി. മുരളീധരൻ ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് 7ന് ദീപാരാധന, 8 മുതൽ ഭജന, 9 മുതൽ ഡാൻസ്.