കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ എൻട്രി പദ്ധതിൽ പട്ടിക ജാതി വിഭാഗത്തിലെ 150 വനിതാ ഉദ്യോഗാർത്ഥികൾക്ക് ജില്ലയിലെ വിവിധ സർക്കാർ പൊതമേഖലാ സ്ഥാപനങ്ങളിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായി കരാർ നിയമനം ലഭിച്ചു.

രണ്ടു വർഷത്തേക്കാണ് നിയമനം. ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ നിയമന ഉത്തരവ് കൈമാറി. 12,500 രൂപയാണ് വേതനനം. വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ.എസ്. കല്ലേലിഭാഗം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെ. നജീബത്ത് തുടങ്ങിയവർ പങ്കെടുത്തു.