photo
എ.ഐ .ടി .ഇ കൊല്ലം ജില്ലാ തല മെമ്പർഷിപ്പ് വിതരണം ചക്കുവള്ളി അക്ഷയ കേന്ദ്രത്തിൽ സി .ഐ .ടി .യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ഐടിമേഖലയിൽ തൊഴിലെടുക്കുന്നവരുടെ സംഘടനയായ അസോസിയേഷൻ ഒഫ് ഐടി എംപ്ലോയീസ് യൂണിയൻ (എ.ഐ. ടി .ഇ )സി. ഐ. ടി .യു കൊല്ലം ജില്ലയിലെ മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി. ചക്കുവള്ളി അക്ഷയ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സി .ഐ. ടി .യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. എ .ഐ. ടി .ഇ ജില്ലാ വൈസ് പ്രസിഡന്റ്‌ പി. നിഷാദ് ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. സി .പി. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ശിവശങ്കരപ്പിള്ള, സി. ഐ. ടി. യു ഏരിയ സെക്രട്ടറി കെ. കെ. ഡാനിയേൽ, സി. പി. എം പോരുവഴി പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി എൻ. പ്രതാപൻ, ഏരിയ കമ്മിറ്റി അംഗം അക്കരയിൽ ഹുസൈൻ, സി .ഐ. ടി .യു നേതാക്കളായ ജെ. ജോൺസൻ, ഷാഹിദ് ചിറയിൽ, ഹാരീസ് പോരുവഴി എന്നിവർ പങ്കെടുത്തു.