മൺറോത്തുരുത്ത്: മുളച്ചന്തറ ക്ഷേത്രത്തിലെ ഉത്സവത്തിന് കമ്മാം ചേരി മഠത്തിൽ സുബ്രമണ്യൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി, 9 ന് സമാപിക്കും. മഹാഗണപതി ഹോമം, ഭാഗവതപാരായണം തുടങ്ങിയവ ചടങ്ങുകൾ എല്ലാ ദിവസവും ഉണ്ടാകും. 5 ന് രാത്രി 8 ന് മൺറോത്തുരുത്ത് സ്കൂ ഒഫ് പെർഫോമൻസിന്റെ നൃത്തനൃത്യങ്ങൾ.
6 ന് രാത്രി 8ന് നൃത്താഞ്ജലി ഡാൻസ് ഗ്രൂപ്പിന്റെ നൃത്തസന്ധ്യ. 8 ന് രാത്രി 8 ന് വള്ളികുന്നം ശ്രീഭദ്രാ സമിതിയുടെ കുത്തിയോട്ടം. 9 ന് 3 ന് ചെണ്ടമേളം, 4 ന് ആനയൂട്ട്, 4.30 ന് പകൽപ്പൂരം, കെട്ടുത്സവം. പാലക്കാട് പൊന്നൻസ് ബ്ലൂ മാജിക്കിന്റെ ശിങ്കാരിമേളം,തൃശൂർ ആട്ടം കലാസമിതിയുടെ ശിങ്കാരിമേളം വിത്ത് ഫ്യൂഷൻ, തൃശൂർ നെല്ലുവായ് സമിതിയുടെ ശിങ്കാരിമേളം, കൊല്ലം ശ്രീശാസ്താ സമിതിയുടെ ശിങ്കാരിമേളം, മലപ്പുറം ചേളരി കെ.കെ.സി. കലാക്ഷേത്രസമിതിയുടെ താംബോലം, തൃശൂർ എൻ.എൻ.കെ.കുന്നംകുളത്തിന്റെ താംബോലം, മലപ്പുറം വൈ.ടി.കെ.യുടെ ഗംഭീര താംബോലം, കടവൂർ നവരശ്മിയുടെ ചെണ്ടമേളം ആൻഡ് അർദ്ധനാരീശ്വര നൃത്തം എന്നിവയോടൊപ്പം നെടുംകുതിരയും ഫ്ലോട്ടുകളും പകൽപ്പൂരത്തിന് പകിട്ടേകും. രാത്രി 8 ന് ഗിന്നസ് റെക്കാഡ് ഹോൾഡർ അടൂർ ജിനു പ്രസന്നന്റെ സംഗീത സദസ്. 12 ന് കൊല്ലം ഭാരത മിത്രയുടെ ചന്ദ്രരമൗലീശ്വരൻ നൃത്തനാടകം, 2 ന് ആറാട്ട് കുരുസി എന്നിവയോടു കൂടി സമാപിക്കും.