interview

കൊല്ലം: കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തിൽ അ​ടു​ത്ത അ​ദ്ധ്യ​യ​ന വർ​ഷ​ത്തി​ലേ​ക്കു​ള്ള അ​ദ്ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പാ​നൽ ത​യ്യാ​റാ​ക്കു​ന്ന​തി​ന് 3, 4 തീ​യ​തി​ക​ളിൽ വി​ദ്യാ​ല​യ​ത്തിൽ വാ​ക്ക് ഇൻ ഇന്റർ​വ്യൂ ന​ട​ക്കും. 3ന് പ്രൈ​മ​റി ടീ​ച്ചർ, പി.ജി.ടി (കോ​മേ​ഴ്‌​സ്, ഇ​ക്ക​ണോ​മി​ക്​​സ്, ക​മ്പ്യൂ​ട്ടർ സ​യൻ​സ്), ടി.ജി.ടി (സോ​ഷ്യൽ സ​യൻ​സ്), ക​മ്പ്യൂ​ട്ടർ ഇൻ​സ്​ട്ര​ക്ടർ, മ​ല​യാ​ളം ടീ​ച്ചർ, യോ​ഗ, ആർ​ട്ട് പ​രി​ശീ​ല​കർ എ​ന്നീ ത​സ്​തി​ക​ക​ളി​ലേ​ക്കും 4ന് പി.ജി.ടി (ഫി​സി​ക്​​സ്, കെ​മി​സ്​ട്രി, ബ​യോ​ള​ജി, മാ​ത്​​സ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി), ടി.ജി.ടി (ഇം​ഗ്ലീ​ഷ്, ഹി​ന്ദി, സം​സ്​​കൃ​തം, മാ​ത്​​സ് ആൻ​ഡ് സ​യൻ​സ് (ബ​യോ​ള​ജി), ന​ഴ്​​സ്, കൗൺ​സി​ലർ, ഡോ​ക്ടർ എ​ന്നീ ത​സ്​തി​ക​ക​ളി​ലേ​ക്കും രാ​വി​ലെ 9 മു​തൽ ഇന്റർ​വ്യൂ ന​ട​ക്കും. വെബ് സൈറ്റ്: https://kollam.kvs.ac.in.