sajilal-

കൊല്ലം: കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 7ന് കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തും.

തുല്യ ജോലിക്ക് തുല്യവേതനം നൽകുക, എല്ലാ അംഗീകൃത റേഷൻ വിതരണക്കാരനും
30000 രൂപ മിനിമം വേതനം നൽകുക, ഇ.പി.എഫ്, ഇ.എസ്.ഐ മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, സെയിൽസ്മാൻമാരെയും താത്കാലിക ലൈസൻസികളെയും സ്ഥിരപ്പെടുത്തുക, അനന്തരവകാശ നിയമം നീക്കുന്നത് പുനഃപരിശോധിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ജില്ലാ കൺവെൻഷൻ എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ. സജിലാൽ അദ്ധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. പ്രിയൻ കുമാർ, സംസ്ഥാന ട്രഷറർ മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, എ. ഷെരീഫ്, സി.ജി. അനിൽ കുമാർ, എസ്. സജിത്ത്, സി.എസ്. സജി എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി അഡ്വ. ആർ. സജിലാൽ (പ്രസിഡന്റ്), എസ്. സജിത്ത് (വർക്കിംഗ് പ്രസിഡന്റ് ), എ. ബിജു, എസ്. സുമ (വൈസ് പ്രസിഡന്റ്), ടി. സജീവ് (സെക്രട്ടറി), സി.കെ. സുരേഷ് കുമാർ, ചന്ദ്രൻ പിള്ള (ജോ. സെക്രട്ടറി), പി. സുധാകരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.