കൊല്ലം: കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) 70ാം സംസ്ഥാന സമ്മേളനം 4നും 5നും ചിന്നക്കട കേരളാ ബാങ്ക് ഓഡി​റ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 4ന് വൈകിട്ട് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്യും. 5ന് രാവിലെ 10ന് മന്ത്റി വി. ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ.എ. ജാഫർ അദ്ധ്യക്ഷനാകും. വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. പി.സി. വിഷ്ണുനാഥ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ജനറൽ കൺവീനർ അൻവർ.എ. പള്ളിക്കൽ, പ്രോഗ്രാം കമ്മി​റ്റി കൺവീനർ നബീൽ.എസ്. അമ്പലംകുന്ന്, ജില്ലാ പ്രസിഡന്റ് എം. സലാഹുദ്ദീൻ, സെക്രട്ടറി സൈഫുദ്ദീൻ എന്നിവർ പങ്കെടുത്തു.