 
കൊല്ലം : ശിവഗിരിമഠം ഗുരുധർമ്മ പ്രചരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ 134-ാം വാർഷികവും ആലുവ അദ്വൈതാശ്രമത്തിൽ സർവമത സമ്മേളനം നടത്തിയതിന്റെ 99-ാം വാർഷികത്തോടുമനുബന്ധിച്ച് ശിവരാത്രി സമ്മേളനം നടത്തി. തറയിൽമുക്ക് ശ്രീനാരായണ പ്രാർത്ഥാനാ ഹാളിൽ നടന്ന ചടങ്ങ് മാതാഅമൃതാനന്ദമയി മഠത്തിലെ സ്വാമി ആത്മസ്വരൂപ ചൈതന്യ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചരണസഭ മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ ആർ. വിനോദ് അദ്ധ്യക്ഷനായി. വിശ്വനാഥ അമൃതചൈതന്യ ശിവരാത്രി സന്ദേശം നൽകി. സഭ കേന്ദ്ര കമ്മിറ്റി അംഗം ടി. കെ. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ആർ. ഹരീഷ്, മാതൃവേദി പ്രസിഡന്റ് ലേഖാ ബാബുചന്ദ്രൻ, സെക്രട്ടറി സുഭദ്ര ഗോപാലകൃഷ്ണൻ, ബി. എൻ. കനകൻ, വി. ചന്ദാക്ഷൻ തയ്യിൽ തുളസി, രാജൻ ആലുംകടവ്, കെ. സുധാകരൻ, ശാന്താ ചക്രപാണി, അമ്പിളി രാജേന്ദ്രൻ, സുധ, വത്സല എന്നിവർ ആശംസാപ്രസംഗം നടത്തി.