ksrtc

കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിറുത്തിവച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിക്ക് കത്ത് നൽകി.

ഓഫീസുകളും സ്കൂളുകളും ഇതര പൊതു - സ്വകാര്യ സ്ഥാപനങ്ങളും സാധാരണ ഗതിയിൽ പ്രവർത്തനം ആരംഭിച്ചതോടെ യാത്രാക്കാരുടെ എണ്ണം വർദ്ധിച്ചു. സർവീസുകൾ കുറവായതിനാൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. യാത്രാക്ലേശം പരിഗണിച്ച് കൊവിഡിന് മുമ്പുണ്ടായിരുന്ന എല്ലാ സർവീസുകളും പുനരാരംഭിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.